Sunday 20 November 2011

ഭംഗം.
=====

ഉതിര്‍ന്നു വീഴുമെന്‍ ചുടു മിഴി നീരിനാല്‍,
കൊരുത്തു ഞാനൊരു വെണ്‍മണി മാല.
കിനിഞ്ഞിറങ്ങുമെന്‍ ചുടു ചെംനിണത്താല്‍,
കൊരുത്തു ഞാനൊരു രക്തഹാരം.
നിന്നുടെ മണിമാറില്‍ ചാര്‍ത്തീ ഹാരങ്ങള്‍,
നിന്‍ പാദപദ്മങ്ങള്‍ കഴുകിയെന്‍ മിഴിനീരാല്‍,
ചുടു ചെംചോരയാല്‍ കുറി വരച്ചൂ എന്‍-
മിഴിനീര്‍പ്പൂക്കളാല്‍ അര്‍ച്ചന ചെയ്തു,
നിന്‍ വിരി മാറിലെ മണിമറുകിലായി
വിറയാര്‍ന്ന ചൊടികളാല്‍ ചുംബനമേകീ
എന്നിട്ടുമെന്നിട്ടും കണ്ടതേയില്ല നീ
ശരണാര്‍ഥയാമീ പാപ ജന്മം.

2 comments:

  1. കൗതുകത്താൽമറന്നതാകാമവനതല്ലെന്നാലാ
    ഹാരമെന്തിനാബാഷ്പനീരിനാ-ലർഘ്യമാമ്മുത്തു
    നിറഞ്ഞൊരാചിത്തത്തിൽനിന്നൊരുപിടി
    വാരികോർത്തിടാഞ്ഞതെന്തെന്നുനിനച്ചതാകാം.
    വാടിയുണങ്ങിയമാലയെന്നപോലെറിയുക
    ആശയറ്റേറുമീവ്യഥ കാതങ്ങളപ്പുറം സഖേ.

    ReplyDelete
  2. അറിയുന്നു മല്‍സഖേ എത്രമേല്‍ പ്രിയമെന്നുള്ളതെങ്കിലും
    അറിയാതെ മാനസം പിടയുന്നു ചിലനേരങ്ങളില്‍.....

    ReplyDelete